ന്യൂഡൽഹി: സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ചയാണ് സംഘത്തോടൊപ്പം സഊദി വിദേശ കാര്യ മന്ത്രി ന്യൂഡൽഹിയിലെത്തയത് . സഊദി അറേബ്യ-ഇന്ത്യ ബന്ധം കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കാനും ശക്തിപ്പെടുത്താനായും സന്ദർശനം സഹായകരമാകും. ഇന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ: എസ് ജയശങ്കറുമായിയുമായി കൂടിക്കാഴ്ച നടത്തും.
ന്യൂഡൽഹിയിലെത്തിയ സഊദി വിദേശ കാര്യ മന്ത്രിയെ സഊദിയിലെ ഇന്ത്യൻ ഇന്ത്യൻ അംബാസഡർ ദോ: ഔസാഫ് സഈദ് സ്വീകരിച്ചു. അംബാസഡറും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ശനിയാഴ്ച വൈകുന്നേരം ഡോ: സഈദ് വിദേശകാര്യ മന്ത്രിക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ സഊദി അറേബ്യ രാജ്യത്ത് താമസിക്കുന്നവർക്കായുള്ള ക്വാറന്റൈൻ നിയമ വരുത്തിയിരുന്നു. രാജ്യത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് -19 വാക്സിനുകളും സ്വീകരിച്ച് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവാസികൾക്ക് നേരിട്ട് വരാൻ സാഹചര്യം ഒരുക്കിയിരുന്നു. നിലവിൽ മറ്റുള്ളവർക്ക് ഇന്ത്യയിൽ നിന്ന് വിലക്ക് നില നിൽക്കുകയാണ്. ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ: എസ് ജയശങ്കർ കഴിഞ്ഞ മാസം ഓഗസ്റ്റിൽ സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു.




