റിയാദ്: രാജ്യത്ത് വെള്ളിയാഴ്ച കൊറോണ വൈറസിനെതിരെ രണ്ട് ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം വെള്ളിയാഴ്ച, 1.755 കോടിയിലെത്തിയതോടെ, രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്ക് രണ്ട് ഡോസുകൾ ലഭ്യമായി.
വെള്ളിയാഴ്ച വരെ നൽകിയ കൊറോണ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരുടെ എണ്ണം 1.755 കോടി പിന്നിട്ടപ്പോൾ 2.302 കോടി പേർ ആദ്യ ഡോസുകളും സ്വീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ 4.058 കോടി ഡോസുകളാണെന്ന് നൽകിയതെന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ 3.501 കോടിയിലെത്തിയിട്ടുണ്ട്. വൈറസിൽ നിന്നുള്ള കമ്മ്യൂണിറ്റി പ്രതിരോധത്തിലേക്കുള്ള ലക്ഷ്യം നേടാൻ ജനസംഖ്യയുടെ 70% വാക്സിനേഷൻ ആവശ്യമാണ്. അതിലേക്കുള്ള വ്യക്തമായ മുന്നേറ്റമാണ് സഊദിയിൽ നടക്കുന്നത്.
