കൊവിഷീൽഡിന് പ്രതിരോധം കുറയുന്നു; ബൂസ്റ്റർ ഡോസ് വേണ്ടിവരുമെന്ന് പഠനം

0
3127

ഭുവനേശ്വർ: കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആന്റി ബോഡിയുടെ അളവ് ഗണ്യമായി കുറയുന്നുവെന്ന് പഠനം. വാക്സിൻ ദീർഘകാലം കൊവിഡിൽ നിന്ന് സംരക്ഷണം നൽകുമോയെന്ന ആശങ്കയാണ് പുതിയ പഠന റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്ന ത്. ഇതിനെ നേരിടാൻ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ കൂടി അനിവാര്യമാകുമെന്നാണ് വിദഗ്ധാഭിപ്രായം.

ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജ്യണൽ മെഡിക്കൽ റിസർച്ച് സെന്ററാണ് പഠനം നടത്തിയത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 614 ആ രോഗ്യപ്രവർത്തകരെയാണ് പഠന വിധേയമാക്കിയത്. ഇവരിൽ കൊവിഡിനെതിരേ പ്രവർത്തിക്കേണ്ട ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി കണ്ടെത്തി. വാക്സിനെടുത്ത് നാലു മാസത്തിനു ശേഷമാണ് ഈ കുറവ്. ചില പാശ്ചാത്യ രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നുണ്ടെന്നും ഈ മാതൃകയിൽ ഇന്ത്യയിലും ബൂസ്റ്റർ ഡോസ് വേണ്ടിവരുമെന്നും സെന്ററിലെ ഡയരക്ടർ സംഘമിത്ര പതി പറഞ്ഞു.

ആറുമാസത്തിന് ശേഷം വീണ്ടും ആന്റിബോഡി പരിശോധന നടത്തിയാലേ ബൂസ്റ്റർ ഡോസ് വേണ്ടിവരുമോ ഇല്ലയോ എന്ന് വ്യക്തത വരുത്താനാകൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠനം നടത്തുന്നുണ്ട്. കഴിഞ്ഞ മാസം ബ്രിട്ടീഷ് ഗവേഷകരു ടെ പഠനത്തിലും ഫൈസർ, ആസ്ത്ര സനക (കൊവിഷീൽഡ്) എന്നിവയുടെ കാര്യശേഷി ആറു മാസത്തിനകം മങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഭുവനേശ്വറിൽ നടന്ന പഠനത്തിനു വിധേയരായ 614 പേരിൽ 308 പേരും കൊവിഷീൽഡ് വാക്സിനാണ് സ്വീകരിച്ചത്.

കൊവാക്സിൻ സ്വീകരിച്ചവർക്ക് താരതമ്യേന ആന്റിബോഡി ശേഷി കൂടുതലാണ്. വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയോ വാക്സിൻ നവീകരിക്കാൻ പദ്ധതി തയാറാക്കുകയോ ചെയ്യ ണമെന്നാണ് പഠന റിപ്പോർട്ട് ആ വശ്യപ്പെടുന്നത്. ഇതിനകം രാജ്യത്തെ 60 ശതമാനം പേരും ആദ്യ ഡോസ് വാക്സിനും 19 ശതമാ നം പേർ രണ്ടു ഡോസ് വാക്സി നും സ്വീകരിച്ചിട്ടുണ്ട്.