സഊദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
4865

റിയാദ്: മലയാളി യുവാവിനെ സൗഊദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശി സന്തോഷിനെയാണ് സൗദിയിലെ ഖമീസ് മുശൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെല്‍ഡിങ് വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു.

അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകനായിരുന്നു. ഖമീസിലെ പുതിയ സനയയില്‍ ആണ് മരണപ്പെട്ടത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.