അടിച്ചും കുത്തിയും ഒടുവിൽ കത്തിച്ചും ക്രൂരമായി യുവതിയെ കൊലപ്പെടുത്തി, പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

0
2904

മദീന: യുവതിയെ അടിച്ചും കുത്തിയും കൊലപെടുത്തുകയും ഒടുവിൽ മൃതദേഹം കത്തിച്ചു ചാമ്പലാക്കുകയും ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി. ഐഷ മുസ്തഫ മുഹമ്മദ് അൽ-ബർണാവി എന്ന യുവതിയെ ക്രൂരമായി കൊലപെടുത്തിയ ഈജിപ്ഷ്യൻ വംശജനായ ഇസ്സാം മുഹമ്മദ് ഹിലാൽ അലി എന്നയാളുടെ വധശിക്ഷയാണ് മദീനയിൽ നടപ്പാക്കിയത്.

ക്രൂരമായ കൊലപാതകത്തിലെ പ്രതിയെ പിന്നീട് പോലീസ് പിടികൂടിയിരുന്നു. കുറ്റവാളിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും , ബോധപൂർവ്വം കൊലപ്പെടുത്തിയെന്ന കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ക്രിമിനൽ കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും, നിയമപരമായി തീരുമാനിച്ചത് നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവ് നൽകുകയും ചെയ്തതോടെയാണ് ഇന്ന് മദീന മേഖലയിൽ വധശിക്ഷക്ക് വിധേയനാക്കിയത്.