അരമനകളും ആള്‍ത്താരകളും മതതീവ്രവാദത്തിന്റെ ആക്ടീവ് സെല്ലുകളായി മാറരുത്: ഇന്ത്യൻ സോഷ്യൽ ഫോറം

0
1177

ദമാം: മതസൗഹാര്‍ദ്ദത്തിന്റെ വക്താക്കളാകേണ്ട മതപുരോഹിതർ
അരമനകളും ആള്‍ത്താരകളും മത തീവ്രവാദത്തിന്റെ ആക്ടീവ് സെല്ലുകളായി മാറ്റരുതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി അഭ്യർതിച്ചു.
മലബാര്‍ മുതല്‍ മധ്യതിരുവിതാംകൂര്‍ വരെയുള്ള അതിരൂപതകള്‍ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷം വിതക്കുന്ന പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഗൂഢോദ്ദേശ്യവും കൃത്യമായ ആസൂത്രണത്തോടെയുമുള്ള ബുദ്ധി കേന്ദ്രങ്ങൾ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മതവിദ്വേഷത്തിന്റെ വാഹകരായി മതമേലധ്യക്ഷന്മാർ മാറുന്നതും, വർഗ്ഗീയത വളർത്തുന്നതുമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതും സർക്കാർ കാണാതിരുന്നു കൂട. മതേതരമെന്ന് മലയാളികൾ കരുതുന്ന കേരള പൊതു സമൂഹത്തിൽ ഇത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഫാഷിസ്റ്റ് തേര്‍വാഴ്ചയില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോള്‍ ന്യൂനപക്ഷ സമൂഹം അതിനെതിരേ ഒരുമിച്ചു നില്‍ക്കേണ്ടതിനു പകരം മുസ്‌ലിം സമുദയത്തിനെ ലക്ഷ്യം വെച്ച് സംഘപരിവാർ ഒത്താശയോടെ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ്‌ പറയണമെന്നും അല്ലാത്ത പക്ഷം ഇയാൾക്കെതിരെ കേസെടുക്കണമെന്നും സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റായി പി.കെ‌ മൻസൂർ എടക്കാടിനെയും, ജനറൽ സെക്രട്ടറിയായി നാസർ പട്ടാംബിയെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: എ എം അബ്ദുൽ സലാം വാടാനപള്ളി (വൈസ് പ്രസിഡണ്ട്), മൻസൂർ ആലംകോട്, റിയാസ് കൊട്ടോത്ത് (ജോയിൻറ് സെക്രട്ടറിമാർ), അബ്ദുള്ള കുറ്റിയാടി, നസീർ ആലുവ, ഷാനവാസ്‌ കൊല്ലം, ഷിനോസ് ഖാൻ,
സിദ്ധീഖ്, സലിം ഇടുക്കി, മുനീർ, ഷാഫി വെട്ടം (കമ്മിറ്റി അംഗങ്ങൾ)