മോഷ്ടിച്ച കാറുമായി അമിത വേഗതയിൽ രണ്ട് സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു രക്ഷപെട്ടു, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു, വീഡിയോ

0
3696

റിയാദ്: മോഷ്ടിച്ച കാറുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അമിത വേഗതയിൽ ഒടിച്ച് രണ്ട് സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു രക്ഷപെട്ടയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അൽ ഖസീം പ്രവിശ്യയിലാണ് മോഷ്ടിച്ച കാറുമായി രണ്ട് സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ച് പ്രതി കാറുമായി കടന്നു കളഞ്ഞത്. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തി അറസ്റ്റ് ചെയ്തതായി മേഖല മാധ്യമ വക്താവ് ലെഫ്റ്റനന്റ് കേണൽ ബാദർ അൽ സുഹൈബാനി ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു റോഡിന്റെ വശത്ത് നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഗ്ളാസുകളിൽ കൂടി നോക്കിയ ശേഷം കാറിന്റെ താക്കോൽ ഉണ്ടെന്ന് കണ്ടതോടെ പ്രതി കാറിൽ കയറി ഓടിച്ചു പോകുകയായിരുന്നു.

തുടന്നാണ് പിന്നീട് വൈകുന്നേരത്തെ മറ്റൊരു ദൃശ്യത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ അമിത വേഗത്തിൽ വന്ന വെളുത്ത കാർ രണ്ട് സ്ത്രീകളെ ഇടിക്കുന്നതായി കാണിക്കുന്നത്. സ്ത്രീകളെ ഇടിച്ചിട്ട ശേഷവും കാർ അതി വേഗത്തിൽ ഓടിച്ചു പോകുന്നതായി വീഡിയോയിൽ കാണാം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കടത്തുകയായിരുന്നുവെന്നും അതേ കാർ തന്നെയാണ് യുവതികളെ ഇടിച്ചു തെറിപ്പിച്ചതെന്നും വ്യക്തമായത്.

വീഡിയോ 👇

https://malayalampress.com/wp-content/uploads/2021/09/ഖസീം-.mp4