ജിദ്ദ: പട്ടിക്കാട് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ വിട പറഞ്ഞ കരിപ്പാലി അലിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ഇതോടൊപ്പം അലിയുടെ അസുഖം തുടങ്ങിയതു മുതൽ അദ്ദേഹത്തിൻ്റെ സ്വപ്ന ഭവനത്തിൻ്റെ പൂർത്തീകരണം വരെ മുന്നിൽ നിന്ന് നേതൃത്വം നൽകിയ കെ.ടി മുജീബ് റഹ്മാനെ ആദരിക്കുകയും ചെയ്തു.
എ.കെ നാസറിൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗം മാനു പട്ടിക്കാട് ഉദ്ഘാടനം ചെയ്തു.
അലിയുടെ സ്വപ്നഭവനത്തിന് ശാരീരികമായും സാമ്പത്തികമായും സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും യോഗം നന്ദി രേഖപ്പെടുത്തി.
എളളിൽ സുബൈർ, പറമ്പൂർ ബാബു, കെ.ടി.മുജീബ്, മേനഴിയിൽ രവീന്ദ്രൻ, കെ.ടി. കാസിം തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച കീഴാറ്റൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.ടി ഖദീജയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.സാദിഖ് അമാനത്ത് സ്വാഗതവും സക്കീർ പാറശ്ശേരി നന്ദിയും പറഞ്ഞു.