ജിദ്ദ: സഊദി കെ എം സി സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ആബിദ് കൊളക്കാട്ടിലിന്റെ കുടുംബത്തിന്ന് കെഎംസിസി സാമൂഹ്യ സുരക്ഷ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായം കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ കൈമാറി. കെ എം സി സി യുടെ സാമൂഹ്യ സുരക്ഷ പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ കെഎംസിസി മെമ്പർമാരും സാമൂഹ്യ സുരക്ഷ പദ്ധതികളിൽ അംഗങ്ങളാവണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരിപാടിയിൽ ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം മൂസ ഹാജി അധ്യക്ഷത വഹിച്ചു.
കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, മുൻ മുനിസിപ്പൽ ചെയർമാൻ കെ.കെ. നാസർ, വൈസ് ചെയർമാൻ പി. പി ഉമ്മർ , പ്രവാസി ലീഗ് പ്രസിഡൻറ് മൊയ്തുപ്പ ഹാജി, ചാലമ്പാടൻ മുഹമ്മദ് കുട്ടി, കെ എം സി സി നേതാക്കളായ സി. കെ കുഞ്ഞിമരക്കാർ, ആലിത്തൊടി അബ്ദുറഹ്മാൻ ഹാജി (കുഞ്ഞിപ്പ), മുഹമ്മദലി ഇരണിയൻ, മരക്കാർ , അശ്റഫ് മേലേതിൽ, പരേതനായ ആബിദിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇസ്മായിൽ ബാഖവി പ്രാർത്ഥന നടത്തി.