ജിദ്ദ: മാറാക്കര പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി ഹെൽപ്പ് ഡസ്ക്ക് കൺവീനറും ദുബൈ കോട്ടക്കൽ മണ്ഡലം കെ എം സി സി സെക്രട്ടറിയുമായ സൈദ് മാറാക്കരയെ നാട്ടിൽ നടത്തിയ സ്തുത്യർഹമായ കോവിഡ് പ്രതിരോധ പ്രവർത്തനം മുൻനിർത്തി മാറാക്കര ഗ്ലോബൽ കെഎംസിസി ‘സേവന പുരസ്ക്കാരം’ നൽകി ആദരിച്ചു.
ദുബൈ കെ എം സി സി സംസ്ഥാന വളണ്ടിയർ വിംഗ് അംഗം കൂടിയായ സൈദ് മാറാക്കര കൊവിഡിൻ്റെ തുടക്ക സമയത്ത് തന്നെ ദുബൈ കെ എം സി സി യുടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മുഴുസമയ വളണ്ടിയറായിരുന്നു.
അവധിക്ക് നാട്ടിൽ വന്ന സൈദ് കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ മാറാക്കര പഞ്ചായത്തിലെ ആർ ആർ ടി വളങ്ങിയറായി മുഴുസമയം മാറാക്കര എഫ് എച്ച് സി യിൽ തൻ്റെ സേവനം ഉപയോഗപ്പെടുത്തി.
കൊവിഡ് പരിശോധന ക്യാമ്പിലും മാറാക്കര ഡിസിസിയിലും വാക്സിൻ നൽകേണ്ട കാര്യത്തിലും സൈദ് നിറഞ്ഞ് നിന്നു.
മാറാക്കര സിഎച്ച് സെൻ്റർ ശിഹാബ് തങ്ങൾ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നാട്ടിലും പ്രവാസ ലോകത്തും കെഎംസിസി പ്രവർത്തകർ നടത്തുന്ന ജീവ കാരുണ്യ- സേവന പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്നു അദ്ദേഹം പറഞ്ഞു. ഒരു പ്രവാസി എന്ന നിലയിൽ തന്റെ അവധിക്കാലം നാട്ടുകാരുടെ സേവനത്തിനു വേണ്ടി മാറ്റി വെച്ച സൈദ് മാറാക്കര ഏവർകും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ കെഎംസിസി വക മെമെന്റോ അദ്ദേഹം സൈദ് മാറാക്കരക്ക് സമ്മാനിച്ചു. ചടങ്ങിൽ മാറാക്കര ഗ്ലോബൽ കെ എം സി സി പ്രസിഡൻ്റ് ടി. എം ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു.
മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി സജ്ന ടീച്ചർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഒ. പി കുഞ്ഞി മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ എ. പി ജാഫറലി , ടി. പി കുഞ്ഞുട്ടി ഹാജി, കല്ലൻ ജംഷാദ്, ഗ്ലോബൽ കെഎംസിസി ഉപദേശക സമിതിയംഗം ഹംസ ഹാജി മാറാക്കര, ഗ്ലോബൽ കെ എം സി സി ഭാരവാഹികളായ ശരീഫ് പുതുവള്ളി (ദുബൈ), ഫൈസൽ ചെരട (ഖത്തർ) മുസ്തഫ ഏർക്കര (ലണ്ടൻ ), ഉസ്മാൻ കരിപ്പായി (ബഹ്റൈൻ), ഹുസൈൻ പനമ്പുലാക്കൽ (കുവൈറ്റ്), നൗഷാദ് നാരങ്ങാടാൻ, അബ്ദുൽ ഗഫൂർ വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്ലിയാർ പ്രാർത്ഥന നടത്തി. മാറാക്കര ഗ്ലോബൽ കെഎംസിസി ചീഫ് കോ- ഓർഡിനേറ്റർ ഒ. കെ കുഞ്ഞിപ്പ സ്വാഗതവും അബ്ദുറഹ്മാൻ തത്രംപള്ളി നന്ദിയും പറഞ്ഞു