കുടുംബ സന്ദർശക വിസക്കാരും യുഎഇ വഴി സഊദിയിലേക്ക്, നിലവിൽ എത്തിയവർ സ്വീകരിച്ച നടപടികൾ അറിയാം

0
5316

റിയാദ്: സഊദിയിലേക്ക് യു എ ഇ വഴി പ്രവേശനം സാധ്യമായതോടെ സഊദിയിലേക്കുള്ള പ്രവാസി കുടുംബങ്ങളും യു എ ഇ വഴി സഊദിയിലേക്ക് യാത്ര തുടങ്ങി. ഏറ്റവും സുഖമമായി സഊദി പ്രവേശനം സാധ്യമാകുന്നു എന്നതിനാലാണ് യു എ ഇ വഴി കുടുംബങ്ങൾ യത്ര തിരഞ്ഞെടുക്കാൻ കാരണം. ഇതിനകം തന്നെ നിരവധി കുടുംബങ്ങൾ സഊദി പ്രവേശനത്തിനായി ക്വാറന്റൈനിൽ കഴിയുന്നതിനായി യു എ ഇ യിൽ എത്തിച്ചേർന്നിട്ടുണ്ട്. കുട്ടികൾ അടക്കമുള്ള കുടുംബങ്ങളാണ് സഊദിയിലേക്ക് സന്ദർശന വിസയിലും മറ്റും പ്രവേശിക്കുന്നതിനായി യു എ ഇ വഴിയുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നത്.

നേരത്തെ, ബഹ്‌റൈൻ വഴിയുള്ള യാത്രക്കായി ഒരുങ്ങിയ കുടുംബങ്ങളും നിലവിൽ യു എ ഇ യിൽ എത്തിച്ചേർന്നിട്ടുണ്ട്. വളരെ എളുപ്പത്തിൽ യു എ ഇ സന്ദർശന വിസ ലഭ്യമാകുന്നതും കുട്ടികൾ അടക്കം ബുദ്ധിമുട്ടുകൾ കൂടാതെ പ്രവേശിക്കാമെന്നതുമാണ് യാത്രക്കാരെ ആകർഷിക്കുന്നതെന്ന് സഊദിയിലേക്ക് സന്ദർശന വിസയിൽ പോകാനായി നിലവിൽ യുഎഇ യിൽ എത്തിയ തിരുവനന്തപുരം സ്വദേശിനി പറഞ്ഞു. ബഹ്‌റൈൻ വഴിയുള്ള യാത്രക്കൊരുങ്ങിയ ഇവർ പിന്നീട് യു എ ഇ – സഊദി വഴി തുറന്നതോടെ ഇത് തിരഞ്ഞെടുക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഷാർജയിലേക്ക് സന്ദർശന വിസ ലഭ്യമായി ഇവർ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് എയർഇന്ത്യ എക്സ്പ്രസിൽ ആണ് ഷാർജയിൽ എത്തിയത്. നാട്ടിലെ വിമാനത്താവളത്തിൽ കുട്ടികൾ അടക്കമുള്ളവർക്ക് കടുത്ത അസൗകര്യം ഉണ്ടായിരുന്നെങ്കിലും ഷാർജയിൽ കാര്യങ്ങൾ വളരെ സുഖകരം ആയിരുന്നുവെന്നും കുട്ടികൾ ഉള്ളവരടക്കം ഫാമികൾക്ക് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്തുവെന്നും ഇവർ പറഞ്ഞു. യാത്രയ്ക്കിടെ റിട്ടൺ ടിക്കറ്റ്, യു എ ഇ ഗവണ്മെന്റ് അപ്രൂവൽ, എന്നിവ കർശനമായി പരിശോധിക്കുന്നുണ്ട്. ചില കേന്ദ്രങ്ങളിൽ ഇൻഷൂറൻസും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.