കമ്മ്യൂണിറ്റി പ്രതിരോധശേഷി 70% എത്തിയാലും കൊവിഡ് അപ്രത്യക്ഷമാകില്ല, വാക്സിനുകളിൽ നിന്ന് ലഭിക്കുന്ന പ്രതിരോധശേഷി ശാശ്വതമല്ലെന്നും സഊദി ആരോഗ്യ വിദഗ്ധൻ

0
2021

റിയാദ്: ആഗോള പ്രതിരോധശേഷി 70% എത്തിയാലും വൈറസ് അപ്രത്യക്ഷമാകുമെന്നത് യുക്തിരഹിതമാണെന്നും വാക്സിനുകളിൽ നിന്ന് ലഭിക്കുന്ന പ്രതിരോധശേഷി ശാശ്വതമല്ലെന്നും വ്യക്തമാക്കി സഊദി ആരോഗ്യ വിദഗ്ധൻ. 70% പ്രതിരോധശേഷി ഉണ്ടായാലും കൊറോണ അപ്രത്യക്ഷമാകില്ലെങ്കിലും അതിന്റെ അപകടം അവസാനിക്കുമെന്നും ക്രിട്ടിക്കൽ കെയർ ആൻഡ് സാംക്രമിക രോഗങ്ങൾ കൺസൾട്ടന്റ്, ഡോ: അവാദ് അൽ-ഉമരി പറഞ്ഞു. “mbc in a week” പ്രോഗ്രാമിൽ നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലയളവിൽ കൊറോണയെ ചെറുക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്, വൈറസ് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങളിലോ ചികിത്സകളോ വാക്സിനുകളോ ജീവിതശൈലിയിൽ സ്വാധീനം ചെലുത്തുകയും സാധാരണ നിലയിലേക്ക് മടങ്ങുകയും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തു. ചില രാജ്യങ്ങൾക്ക് 70% കമ്മ്യൂണിറ്റി പ്രതിരോധശേഷിയിൽ എത്താൻ കഴിയും, പിന്നീട് നിരവധി മാസങ്ങൾക്ക് ശേഷം അതിന്റെ അളവ് കുറയുകയും ബൂസ്റ്റർ ഡോസ് വാക്സിനുകൾ ആവശ്യമായി വരികയും ചെയ്യും, വൈറസ് ദുർബലമാവുകയും പകർച്ചവ്യാധിയുടെ തലത്തിൽ നിന്ന് ഇൻഫ്ലുവൻസ പോലുള്ള ഒരു രോഗമായി മാറുകയും ചെയ്യുന്നതുവരെ പരിവർത്തനം തുടരുമെന്നും അദ്ദേഹം അഭിപ്രായയപെട്ടു.