ജിദ്ദ- സാങ്കേതികവിദ്യ മുന്നോട്ടു കുതിക്കുമ്പോഴും സൈബർ സുരക്ഷ വിദ്യാർത്ഥികളുടെ ജീവിതത്തെത്തന്നെ അപകടത്തിലാക്കുന്ന പ്രവണതകൾ ഉൽക്കണ്ഠ ഉളവാക്കുന്നതാണെന്നും
സൈബർ ലോകത്തെ ചതിക്കുഴികൾ ശരിയായി മനസ്സിലാക്കി വേണം വിദ്യാർത്ഥികൾ ഇൻറർനെറ്റ് ലോകത്തെ സമീപിക്കേണ്ടത് എന്നും ഫിസിയോതെറാപ്പിസ്റ്റ് ട്രെയിനർ നാദിറ ജാഫർ പറഞ്ഞു. സ്റ്റുഡൻസ് ഇന്ത്യ സംഘടിപ്പിച്ചു വരുന്ന അവധിക്കാല പരിപാടി ടീൻ സ്പാർക്കിൻ്റെ ഭാഗമായി ‘സൈബർ സുരക്ഷ’ എന്ന തലക്കെട്ടിൽ നടന്ന വെബിനാറിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
ഓൺലൈനിൽ കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതായി തിരിച്ചറിഞ്ഞാൽ രക്ഷിതാക്കൾ അവരോട് തുറന്നു സംസാരിക്കുകയും വേണ്ടിവന്നാൽ അധികൃതരുടെ സഹായം തേടുകയും ചെയ്യേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സൂം പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു
ബിലാൽ സലീം പരിപാടിയിൽ അവതാരകനായിരുന്നു. വിവിധ ഖുർആൻ പാരായണങ്ങൾ അനുകരിച്ച്
സഹ്ല സമീർ സദസ്സിൻ്റെ ശ്രദ്ധയാകർഷിച്ചു.
ഫാത്തിമ സഹ്റ ഖിറാഅത്ത് നടത്തി,
റുഹൈം മൂസ സ്വാഗതവും ഹാജർ ഇസ്മായിൽ നന്ദിയും പറഞ്ഞു
21 ദിവസം നീണ്ടുനിന്ന ടീൻസ് സ്പാർക്ക് ശനിയാഴ്ച അവസാനിക്കും സമാപന പരിപാടിയിൽ എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് അംജദ് അലി മുഖ്യപ്രഭാഷണം നടത്തും. യുവ ഗായിക ദാന റാസിക് മുഖ്യാതിഥിയായി പങ്കെടുക്കും.