ഇനി സ്‌ക്രീൻഷോട്ട് കാണിച്ചാൽ മതിയാകില്ല, ചലിക്കുന്ന സ്റ്റാറ്റസ്സുമായി തവക്കൽന

0
13902

റിയാദ്: ഇമേജിന് പകരം ബാർകോഡിന് ചുറ്റും ചലിക്കുന്ന ഫ്രെയിം ചേർത്ത് ആപ് പരിഷ്കരിച്ചു. പുതിയ ഫീച്ചർ അപ്ഡേറ്റ് ചെയ്തതോടെ ആരോഗ്യസ്ഥിതി കാണിക്കാൻ ആപ്ലിക്കേഷൻ തുറക്കാതെ ഇനി സാധ്യമല്ല. സ്ക്രീൻ ഷോർട്ട് കാണിച്ചാൽ മതിയാകില്ല. ബാർകോഡിന് ചുറ്റും ചലിക്കുന്ന ഫ്രയിം ഉള്ളതിനാൽ ആപ് തുറന്ന് കാണുക്കുക തന്നെ വേണ്ടിവരും.

ചിലർ നേരത്തെ എടുത്ത് വെച്ച “സ്ക്രീൻഷോട്ട്” ഉപയോഗിച്ച് ഷോപ്പുകളുടെയും മാർക്കറ്റുകളുടെയും കവാടങ്ങളിൽ സുരക്ഷാ ജീവനക്കാർക്ക് സമർപ്പിച്ച് പ്രവേശനം നേടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പരിഷ്കരണം. ആപ്ലിക്കേഷൻ തുറക്കുമ്പോൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. ആപ്‌ഡേറ്റിന് ശേഷമാണ് പുതിയ ഫീച്ചർ കാണിക്കുന്നത്.