കിഴക്കൻ സഊദിയിൽ 233 കിലോഗ്രാം മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ സെൽ പിടികൂടി

0
1870

ദമാം: കിഴക്കൻ സഊദിയിൽ 233 കിലോഗ്രാം മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ സെൽ പിടികൂടിയതായി ജനറൽ നാർക്കോട്ടിക്സ് കൺട്രോൾ ഡയറക്ടറേറ്റ് ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ തീരത്തെ മയക്കുമരുന്ന് ഹാഷിഷ് തടഞ്ഞതോടൊപ്പം അത് കടത്താനുള്ള ശ്രമത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവരിൽ ഏഴു പേർ യമനി പൗരന്മാരും, രണ്ട് സിറിയൻ, ഒരു ഈജിപ്ഷ്യൻ ഒരു ജോർദാൻ എന്നിങ്ങനെയാണ് പിടികൂടപ്പെട്ട വിദേശികൾ. അറസ്റ്റിലായവർക്കെതിരായ പ്രാരംഭ നടപടിക്രമങ്ങൾ പൂർത്തിയായതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മേജർ അൽ-നുജൈദി വിശദീകരിച്ചു.