ജിസിസി രാജ്യങ്ങളിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറൻറീൻ വേണ്ട, ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കും ക്വാറന്റൈൻ

0
5153

മനാമ: സെപ്റ്റംബർ മൂന്നുമുതൽ ഇന്ത്യയെ റെഡ്ലിസ്റ്റിൽനിന്ന് മാറ്റിയ സാഹചര്യത്തിൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിദേശങ്ങളുമായി എയർഇന്ത്യ എസ്ക്പ്രസ്. ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കാൻ ബഹ്റൈൻ തീരുമാനിച്ചത്.

ബഹ്റൈനി പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർ, വർക്ക് വിസ, വിസിറ്റ് വിസ, ഇ വിസ എന്നിവ ലഭ്യമായവർക്ക് ബഹ്റൈനിലേക്ക് ഇപ്പോൾ വരാനാകും.

ജി.സി.സി രാജ്യങ്ങളിൽനിന്ന് പൂർണ്ണമായി വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീനും യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആർ.ടി.പി.സി.ആർ ടെസ്റ്റും ആവശ്യമില്ല. ഇത്തരം യാത്രക്കാർ വാക്സിൻ സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ് കാണിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂർണ്ണമായി വാക്സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്.

അതേസമയം, വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവരും 10 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവിെൻറ പേരിലോ ഉള്ള താമസ സ്ഥലത്തോ നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറൻറീൻ. താമസ സ്ഥലത്തിന്‍റെ രേഖ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹാജരാക്കുകയും വേണം.

വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ക്യൂആർ കോഡ് ഉൾപ്പെടെയുള്ളതും ഹാജരാക്കണം. ക്യു ആർ കോഡ് റീ ചെയ്യുമ്പോൾ ലഭിക്കുന്ന റിേപ്പാർട്ടും കൗണ്ടറിൽ കാണിക്കുന്ന പി.ഡി.എഫ് റിപ്പോർട്ടും ഒരേപോലെയായിരിക്കണം. വാക്സിൻ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ബഹ്‌റൈനിൽ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ച്, 10 ദിവസങ്ങളിലും കൊവിഡ് പരിശോധന നടത്തണം.

എന്നാൽ, ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് ടെസ്റ്റ് ആവശ്യമില്ല. മൂന്ന് പരിശോധനക്കുമായുള്ള 36 ദിനാർ മുൻകൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്കിൽ അടക്കുകയോ ചെയ്യാം. .