സഊദിയിലേക്ക് ഇനി ബഹ്‌റൈൻ വഴിയും പറക്കാം, പാക്കേജുകളും സൗകര്യങ്ങളും ഇങ്ങനെ

0
11996

ദമാം: സഊദിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രധാന കേന്ദ്രമായി ബഹ്‌റൈൻ മാറുന്നു. ഇന്ത്യയെ റെഡ്ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതോടെ ഇന്ത്യക്കാർക്ക് ബഹ്‌റൈനിൽ യഥേഷ്ടം ഇറങ്ങാൻ സാധിക്കുമെന്നതിനാൽ ബഹ്‌റൈനിലേക്ക് വരുന്നവർക്ക് പുറമെ സഊദിയിലേക്കുള്ള യാത്രക്കാർക്കും ഇത് ഏറെ സൗകര്യമാകും. നിലവിൽ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് പ്രവേശനം വളരെ ചുരുങ്ങിയ വിഭാഗത്തിന് മാത്രമേ അനുവദിക്കുന്നുള്ളൂ എന്നതിനാൽ മറ്റുള്ളവർക്ക് ക്വാറന്റൈനിൽ കഴിയാനും അതിന് ശേഷം എളുപ്പത്തിൽ കോസ്‌വേ വഴി സഊദിയിലേക്ക് പ്രവേശിക്കാനും സാധിക്കുമെന്നത് ഏറ്റവും വലിയ ആശ്വാസമാകുമെന്ന് ബഹ്‌റൈൻ വഴിയുള്ള പാക്കേജുകളുമായി അക്ബർ ട്രാവൽസ് പൊന്നാനി, അൽ ഹിന്ദ് മഞ്ചേരി, റീജൻസി ഒറ്റപ്പാലം, അൽ കാഫ് പെരിന്തൽമണ്ണ, എടക്കര, എയർ ഓഷ്യൻ ചാവക്കാട്, റിലയൻസ് ട്രാവൽസ് പുനലൂർ എന്നിവർക്ക് വേണ്ടി പ്രവർത്തിക്കുന്ന തൃശൂർ കേച്ചേരി സ്വദേശി ഫിറോസ്ഖാൻ പറഞ്ഞു. യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം ചെയ്തു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ ബഹ്‌റൈൻ വഴി സഊദി പ്രവാസികൾക്ക് മെച്ചപ്പെട്ട സേവനമാണ് തങ്ങൾ നൽകുന്നതെന്നും നേരത്തെ സഊദി യാത്രക്കാർക്ക് നൽകിയ സേവനത്തിൽ യാത്രക്കാർ ഏറെ സന്തുഷ്ടരായിരുന്നെന്നും പാക്കേജ് പ്രഖ്യാപിച്ച ഇദ്ദേഹം അറിയിച്ചു. നിലവിൽ കേരളത്തിൽ നാല് വിമാനത്താവാളങ്ങളിൽ നിന്നും ബഹ്‌റൈൻ വഴി സഊദിയിലെ ദമാമിലേക്ക് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് 110,000 രൂപയും മറ്റിടങ്ങളിൽ ടിക്കറ്റ് നിരക്കിനനുസരിച്ചുമാണ് യാത്ര സൗകര്യം ഒരുക്കുന്നത്. ഇതിൽ 50,000 രൂപ ആദ്യം നൽകിയാൽ മതി. ബാക്കി തുക ബഹ്‌റൈനിൽ എത്തിയ ശേഷം നൽകിയാലും മതി. ബഹ്‌റൈൻ വഴി ദമാമിൽ എത്തിക്കുന്നതാണ് സർവ്വീസുകൾ.

നിലവിൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള അപാർട്ട്മെന്റുകളിലും ഹോട്ടലുകളിലും മാത്രമാണ് ക്വാറന്റൈൻ. ഇത്തരം അപാർട്മെന്റുകളാണ് യാത്രക്കാർക്ക് ഒരുക്കുന്നതെന്നും ഫിറോസ്ഖാൻ പറഞ്ഞു.

ബാത്റൂം അറ്റാച്ച്ഡ് ആയ റൂമിൽ രണ്ട് പേർക്കാണ് താമസം ഒരുക്കിയിരിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണം, മൂന്ന് പി സി ആർ ടെസ്റ്റ്, ദമാം ബസ്സ്റ്റെഷൻ വരെയുള്ള ട്രാൻസ്‌പോർട്ടേഷൻ, 14 ദിന വിസ, എയർപോർട്ട് ട്രാൺസ്ഫർ തുടങ്ങിയുള്ള സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും ട്രാവൽസ് അറിയിച്ചു. താല്പര്യമുള്ള യാത്രക്കാർക്ക് 0091 9995319519 / 00971527428656 എന്ന നമ്പറിൽ വാട്സാപ്പിലാണ് ബന്ധപ്പെടേണ്ടത്.