ഫോറം ഓഫ് ഇന്ത്യൻ അലൈഡ് ഹെൽത്ത് ടെക്നോളജിസ്റ്റ്സ് (FlAHT) മക്ക ചാപ്റ്റർ നിലവിൽ വന്നു

0
713

ജിദ്ദ: അലൈഡ് ഹെൽത്ത് ടെക്നോളജിസ്റ്റ്കളുടെ കൂട്ടായ്മയായ ഫോറം ഓഫ് ഇന്ത്യൻ അലൈഡ് ഹെൽത്ത് ടെക്നോളജിസ്റ്റ്സ് (FlAHT )മക്ക ചാപ്റ്റർ നിലവിൽ വന്നു. നിലവിൽ കാർഡിയോ വാസ്കുലാർ (കാത് ലാബ് ) ടെക്നോളജി, കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി അനസ്തേഷ്യ ടെക്നോളജി, ഒപ്റ്റോമെട്രി, ലാബോറട്ടറി ടെക്നോളജി, ഓപറേറ്റിംഗ് റൂം ടെക്നോളജി, ബ്ലഡ് ബാങ്ക് ടെക്നോളജി, റേഡിയോളജി, ഇൻ്റർവെൻഷൻ റേഡിയോജി, സി.എസ്.എസ്.ഡി.ടെക്നോളജി, കാർഡിയാക് ഇമേജിംഗ് ടെക്നോളജി, റെസ്പിറേറ്ററി ടെക്നോളജി, മെഡിക്കൽ റെക്കോർഡ് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി തുടങ്ങി ഇരുപതോളം രംഗങ്ങളിലെ ടെക്നോളജിസ്റ്റുകളുടെ പൊതു വേദിയായാണ് ഫോറം ഓഫ് ഇന്ത്യൻ അലൈഡ് ഹെൽത്ത് ടെക്നോളജിസ്റ്റ്സ് ( FlAHT) രൂപം കൊണ്ടത്.

മക്ക ചാപ്റ്റർ ഭാരവാഹികളായി യഹിയാ അസഫലി (പ്രസിഡന്റ്), അബ്ദുൽ മനാഫ് നരിക്കോടൻകണ്ടി (ജനറൽ സെക്രടറി), സഹീർ കീത്തടത്ത് (വൈ:പ്രസിഡന്റ്), പി ഫക്രുദ്ദീൻ അലി, ജംഷീർ തേർമടത്തിൽ (ജോ: സെക്രട്ടറിമാർ), അബ്ദുൽ ജലീൽ വില്ലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.