തവക്കൽനയിൽ ഫിംഗർപ്രിന്റ് സെക്യൂരിറ്റിയും, ആക്‌റ്റീവ് ചെയ്യണമെന്ന് ആപ്ലിക്കേഷൻ

0
5021

റിയാദ്: തവക്കൽന ആപ്ലിക്കേഷനിൽ ഫിംഗർപ്രിന്റ് സെക്യൂരിറ്റിയും നിലവിൽ വന്നു. ബയോമെട്രിക് വേരിഫിക്കേഷൻ സേവനങ്ങൾ ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള മാർഗങ്ങളും വ്യക്തമാക്കി തവക്കൽന ട്വീറ്റ്‌ ചെയ്തു. ഡാറ്റകളും മറ്റു വിവരങ്ങളും കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ബയോമെട്രിക് വേരിഫിക്കേഷൻ ആക്റ്റിവേറ്റ് ആക്കുന്നതിനായി തവക്കൽന ആവശ്യപ്പെട്ടത്.

തവക്കൽനയിൽ ഫിംഗർ പ്രിൻ്റ്, ഫെയ്സ് വേരിഫിക്കേഷൻ, പാസ് വേർഡ് എന്നീ മൂന്ന് മാർഗങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഐഡൻ്റിറ്റി വെരിഫൈ ചെയ്യാനാകും. ഇതിനായി തവക്കൽനയിലെ പ്രൊഫൈലിൽ പോയി validte through biometrics ഓപൺ ആക്കിയാണ് സേവനം ആക്ടിവേറ്റ് ചെയ്യേണ്ടത്.

തുടർന്ന് ഉപയോക്താവ് ആപ്ലിക്കേഷനിൽ നിന്ന് ലോഗ് ഔട്ട്‌ ചെയ്യാതെ പുറത്തുകടന്ന് വീണ്ടും ആപ് തുറന്നാൽ സേവനം ആക്‌റ്റീവ് ആകുമെന്ന് ആപ് വ്യക്തമാക്കി.