ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്നൊഴിവാക്കി ബഹ്‌റൈൻ

0
7508

മനാമ: ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ നിന്നൊഴിവാക്കി ബഹ്‌റൈൻ. ഇന്ത്യയെ കൂടാതെ, പാക്കിസ്ഥാൻ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയും റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ മൂന്നിന് പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരും. ഇതോടൊപ്പം, ഏതാനും രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബോസ്നിയ, ഹെർസഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്വഡോർ എന്നീ രാജ്യങ്ങളാണ് പുതുതായി റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ.

റെഡ് ലിസ്റ്റിൽനിന്ന് നീക്കിയ രാജ്യങ്ങളിൽനിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിൻ എടുത്ത് അംഗീകൃത സർട്ടിഫിക്കറ്റുള്ളവർക്ക് പി.സി.ആർ പരിശോധനയുടെ ആവശ്യമില്ലാതെ തന്നെ പ്രവേശിക്കാനാകും. ഇന്ത്യക്കാർക്ക് വലിയൊരു ആശ്വാസമാണ് പുതിയ പ്രഖ്യാപനം നൽകുന്നത്. സഊദി പ്രവാസികൾക്കും ഇത് ആശ്വാസമാകും.