ജിദ്ദ : നാട്ടിൽ നിന്നും ഖത്തർ വഴി വരുന്ന പ്രവാസികൾക്ക് സഹായകമാകുന്ന രൂപത്തിൽ ഖത്തറിൽ നിന്നും സഊദിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. ദോഹയിൽ നിന്നും സൽവ അതിർത്തി കടന്നു അൽ ഹസയിലൂടെ റിയാദ് വഴി ആദ്യ ബസ് ജിദ്ദയിലെത്തി. 24 പേരടങ്ങിയ സംഘത്തിൽ 2 പേർ വീതം റിയാദ് , തായിഫ് , മക്ക എന്നീ സ്ഥലങ്ങളിലേക്കുള്ളവരായിരുന്നു. ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ ദൈർഗ്യമുള്ള യാത്ര പൂർത്തിയാക്കാൻ 16 മണിക്കൂർ ആവശ്യമുണ്ട് . സുഖകരമായ യാത്രയായിരുന്നു എന്ന് യാത്രക്കാർ അനുഭവം പങ്കു വെച്ചു . പരീക്ഷണാർത്ഥം സംഘടിപ്പിച്ച ആദ്യ യാത്ര മുനീർ വി പി , ജംഷീർ ഒഴുകൂർ എന്നിവർ നേതൃത്വം വഹിച്ചു .
പ്രശസ്ത ട്രാൻസ്‌പോർട്ടിങ് കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഈ സംരംഭം സെപ്റ്റംബർ ഒന്ന് മുതൽ കൂടുതൽ സജീവമാകുക വഴി കൂടുതൽ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ സഊദിയിൽ എതാൻ സാധിക്കുമെന്ന് മുഖ്യ സംഘാടകരായ കെ ടി മുസ്തഫ പെരുവള്ളൂരും സമദ് കിണാശ്ശേരിയും അറിയിച്ചു.