അധ്യാപകന് കൊവിഡ്, സഊദിയിൽ സ്കൂൾ അടച്ചു

0
3303

റിയാദ്: സഊദിയിൽ മാസങ്ങൾക്കു ശേഷം വിദ്യാലയങ്ങൾ തുറന്നതിനു പിന്നാലെ തബൂക്ക് മേഖലയിലെ ഒരു സെക്കൻഡറി സ്കൂൾ അടച്ചുപൂട്ടിയതായി ഉറവിടങ്ങൾ വെളിപ്പെടുത്തി. സ്കൂളിലെ ഒരു അധ്യാപകന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞയാഴ്ച സ്കൂളിലെ മറ്റ് അധ്യാപകരുമായി സമ്പർക്കം പുലർത്തിയ ശേഷം കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതായി അധ്യാപകൻ സ്കൂൾ ഡയറക്ടറെ അറിയിച്ചതായി സ്രോതസ്സുകൾ സൂചിപ്പിച്ചു. 10 ദിവസത്തെ കാലയളവിലേക്കാണ് ഇപ്പോൾ സ്കൂൾ അടച്ചത്.