സഊദി യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്

0
6679

റിയാദ്: സഊദിയിലേക്ക് ഒരു വിഭാഗം ആളുകൾക് പ്രവേശനം അനുവദിച്ചതോടെ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യാതമാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനു ശേഷം റീ എൻട്രിയിൽ പോയവർക്ക് മാത്രമാണ് നിലവിൽ നേരിട്ട് തിരിച്ചു വരാൻ അനുമതി. ഇത്തരക്കാർ സഊദി യാത്രക്ക് മുമ്പായി ഏതാനും കാര്യങ്ങൾ കൂടി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

രണ്ട് ഡോസ് വാക്സിൻ സഊദിയിൽ നിന്ന് എടുത്തതായി തവക്കൽന ആപ്ലിക്കേഷനിൽ വ്യക്തമാകണം, യാത്രയുടെ 72 മണിക്കൂർ മുമ്പ് എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ട് കൈവശം ഉണ്ടായിരിക്കണം, ഇവ ഐ സി എം ആർ അംഗീകൃത ലാബിൽ നിന്നുള്ളവയും ക്യു ആർ കോഡ് സഹിതം ഉള്ളതുമായിരിക്കണം, അറൈവൽ ഫോം അഥവാ മുഖീമിൽ പ്രവേശന രജിസ്ട്രേഷൻ പൂർത്തീകരിക്കണം എന്നിവയാണ് പാലിക്കേണ്ട കാര്യങ്ങൾ എന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.