വാഹനം ഓടിക്കൊണ്ടിരിക്കെ സൺറൂഫിലൂടെ കുട്ടി എഴുന്നേറ്റ് നിന്നു, ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

0
2517

റിയാദ്: വാഹനം ഓടികൊണ്ടിരിക്കെ കാറിന്റെ സൺറൂഫിലൂടെ കുട്ടി വെളിയിലേക്ക് എഴുന്നേറ്റ് നിന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് ട്രാഫിക് നിയമ ലംഘനത്തിന് കേസ് ചുമത്തി. ജസാൻ മേഖലയിലെ അബു അരിഷ് ഗവർണറേറ്റിലാണ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും കുട്ടിയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്ത ഡ്രൈവർക്കെതിരെ കേസ് ചുമത്തിയത്. ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാഹനം ഓടിക്കൊണ്ടിരിക്കെ കാറിനു മുകളിലെ സൺ റൂഫിലൂടെ കുട്ടി ഉയർന്നുവന്ന് ജീവൻ അപകടത്തിലാക്കിക്കൊണ്ട് ഒരാൾ തന്റെ വാഹനം ഓടിക്കുന്നതായി വീഡിയോ പുറത്ത് വന്നതിനു പിന്നാലെയാണ് ട്രാഫിക് പോലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.

വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസ് വിഭാഗം അദ്ദേഹത്തിനെതിരെ നിയമ ലംഘനത്തിന് നിർദ്ദേശിച്ചിട്ടുള്ള പിഴകൾ നടപ്പിലാക്കാൻ ട്രാഫിക് അതോറിറ്റിക്ക് റഫർ ചെയ്തു.