റിയാദ്: പതിനൊന്ന് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ആറ് ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി സഊദി അറേബ്യ അറിയിച്ചു. ഹദിത തുറമുഖത്ത് സഊദിയിലേക്കുള്ള ചരക്കിൽ ഒളിപ്പിച്ചതായ നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. നിരവധി ചരക്കുകൾ കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും എക്സ്-റേ ഉപകരണങ്ങൾ, സ്നിഫർ ഡോഗുകൾ എന്നിവ വഴി പരിശോധിക്കുകയും ചെയ്തപ്പോൾ മയക്കുമരുന്ന് ഗുളികകൾ പലവിധത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് അതോറിറ്റി അറിയിച്ചു.
തെർമൽ ഇൻസുലേഷൻ ഉപയോഗിച്ച് പൊതിഞ്ഞ നിലയിൽ ഇറക്കുമതി ചെയ്ത എക്സോസ്റ്റ് പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 145,340 നിലയിൽ കണ്ടെത്തിയതാണ് ആദ്യ സംഭവം. മാതളനാരങ്ങയുടെ ചരക്കുകളുടെ കയറ്റുമതിയിൽ ഒളിപ്പിച്ചതായിരുന്നു രണ്ടാമത്തെ ശ്രമം. ട്രക്കിന്റെ ശീതീകരണ ഉപകരണത്തിന് കീഴിൽ 73,988 ഗുളികകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ട്രക്ക് ബാറ്ററികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 95,950 ഗുളികകൾ കണ്ടെത്തിയതാണ് മൂന്നാമത്തെ സംഭവം.






