എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്ന് ദമാം, റിയാദ് സെക്റ്ററിൽ സർവ്വീസുകൾ

0
3535

റിയാദ്: സഊദിയിലേക്ക് ഇന്ത്യയിൽ നിന്ന് ഒരു വിഭാഗം ആളുകൾക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതോടെ കേരളത്തിൽ നിന്ന് ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ കേരളത്തിലെ പ്രധാന വിമാനതാവളങ്ങളിൽ നിന്നെല്ലാം സർവ്വീസുകൾ ഉണ്ടാകുമെന്നാണ് കമ്പനി ട്വീറ്റ് ചെയ്തത്. റിയാദ്, ദമാം വിമാനത്താവളങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

സഊദി ഇഖാമയുള്ളവരിൽ കാലാവധിയുള്ള എക്സിറ്റ് റീ എന്‍ട്രി വിസയുള്ളവരും സഊദിയില്‍ വെച്ച് രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചവരുമായിരിക്കണം യാത്രക്കാർ എന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

കോഴിക്കോട്-ദമാം-മംഗ്‌ളൂരു-കോഴിക്കോട് സെക്റ്ററിൽ വെള്ളിയാഴ്ചകളിലും, തിരുവനന്തപുരം-ദമാം സെക്റ്ററിൽ ഞായറാഴ്ചയും, കൊച്ചി-ദമാം സെക്റ്ററിൽ ചൊവ്വാഴ്ചയുമായിരിക്കും സർവ്വീസ്.

കൂടാതെ, റിയാദിലേക്ക് കോഴിക്കോട് നിന്ന് ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലും കൊച്ചി-കണ്ണൂർ വിമാനം ശനിയാഴ്ചകളിലും കൊച്ചിയിൽ നിന്ന് തങ്കളാഴ്ചകളിലും സർവ്വീസുകൾ ഉണ്ടാകും.