റിയാദ്: സഊദിയിലേക്ക് ഇന്ത്യയിൽ നിന്ന് ഒരു വിഭാഗം ആളുകൾക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതോടെ കേരളത്തിൽ നിന്ന് ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ കേരളത്തിലെ പ്രധാന വിമാനതാവളങ്ങളിൽ നിന്നെല്ലാം സർവ്വീസുകൾ ഉണ്ടാകുമെന്നാണ് കമ്പനി ട്വീറ്റ് ചെയ്തത്.
സഊദി ഇഖാമയുള്ളവരിൽ കാലാവധിയുള്ള എക്സിറ്റ് റീ എന്‍ട്രി വിസയുള്ളവരും സഊദിയില്‍ വെച്ച് രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചവരുമായിരിക്കണം യാത്രക്കാർ എന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
കോഴിക്കോട് നിന്ന് ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലും കൊച്ചി-കണ്ണൂർ വിമാനം ശനിയാഴ്ചകളിലും കൊച്ചിയിൽ നിന്ന് തങ്കളാഴ്ചകളിലും റിയാദിലേക്ക് സർവ്വീസുകൾ ഉണ്ടാകും.
