ചരിത്രത്തോടുള്ള അവഹേളനം സംഘ് പരിവാർ അവസാനിപ്പിക്കുക: അൽജൗഫ്ഇന്ത്യൻ സോഷ്യൽ ഫോറം

0
873

അൽജൗഫ്: സ്വാതന്ത്ര്യ സമര പോരാട്ടഭൂമിയിൽ സർവ്വതും സമർപ്പിച്ച രക്തസാക്ഷികളെ അനുസ്മരണ പട്ടികയിൽനിന്നും നീക്കംചെയ്ത കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഹീനമായ നടപടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം അൽജൗഫ് സിറ്റി ബ്രാഞ്ച് സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഭാവി തലമുറയ്ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്മരണകൾ പുതുക്കുവാനും സ്വാതന്ത്ര്യം നേടിത്തരുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ച മഹത്തുക്കളെ ഓർത്തെടുക്കാനുമുള്ള അവസരം കേന്ദ്ര ഗവൺമെന്റ് തന്നെ നഷ്ടപ്പെടുത്തിയതിൽ ബ്രാഞ്ച് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

2021-24 കാലയളവിലേക്കുള്ള പുതിയ ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ അൽജൗഫ് ബ്ലോക്ക് പ്രസിഡണ്ട് നജീബ് വള്ളക്കടവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ എക്സിക്യൂട്ടീവ് മെമ്പർ ഹനീഫ് തൊഴുപ്പാടം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസ്സൻ തലശ്ശേരി, കുഞ്ഞുമുഹമ്മദ്‌ പുഴക്കാട്ടിരി എന്നിവർ സംസാരിച്ചു