മക്കയിലും പരിസരങ്ങളിലും കനത്ത മഴ

0
1326

മക്ക: മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വ്യാഴാഴ്ച വൈകുന്നേരമാണ് തീർഥാടകരുടെയും വിശ്വാസികളെയും കുളിരണിയിച്ച് മക്ക അൽ മുകറമയിലും വിശുദ്ധ ഹറം പള്ളിയിലും കനത്ത മഴ പെയ്തത്.

മക്ക ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ മിതമായതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി പ്രവചിച്ചിരുന്നു.