അബുദാബി: ഷാർജയിലേക്ക് ഇന്ത്യയിൽ നിന്ന് സന്ദർശക വിസക്കാർക്ക് അനുമതി നൽകി. ഇക്കാര്യം എയർ അറേബ്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽനിന്നുള്ളവർക്കും ഷാർജയിലേക്ക് സന്ദർശക വിസയിൽ അനുമതി നൽകിയിട്ടുണ്ട്. വിസിറ്റ് വിസക്ക് പുറമെ, ലേബര്‍ വിസ, ഇ-വിസകൾ- റസിഡൻസ് വിസ എന്നിവയുള്ളവര്‍ക്കും ഷാര്‍ജയിലേക്ക് വരാം
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്ക് താമസ, ടൂറിസ്റ്റ്, തൊഴിൽ ഇ-വിസയുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് മുൻകൂർ അനുമതിയോ രജിസ്‌ട്രേഷനോ ആവശ്യമില്ല, “എയർലൈൻ അറിയിച്ചു.
യുഎഇ അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെയും ഐസിഎയുടെ അംഗീകാരമോ ഐസിഎ ആപ്ലിക്കേഷനിലൂടെ രജിസ്‌ട്രേഷനോ ഇല്ലാതെയും യാത്ര ചെയ്യാനാകും. മുഴുവൻ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കണം യാത്രയെന്നും അറിയിപ്പിൽ പറയുന്നു.