സഊദിക്ക് പുറത്തുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് എങ്ങനെ പുതുക്കാം, ട്രാഫിക് വിഭാഗം മറുപടി

0
2176

റിയാദ്: സഊദിക്ക് പുറത്തുള്ള സമയത്ത് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള വ്യക്തിയുടെ ചോദ്യത്തിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉത്തരം നൽകി. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യത്തിലാണ് ഇത് സംബന്ധമായി ട്രാഫിക് ഉത്തരം നൽകിയത്. സഊദിക്ക് പുറത്ത് നിന്നുള്ള ഏതെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള കണ്ണ് പരിശോധന ഫലം സ്വീകാര്യമാകുമോ എന്നതായിരുന്നു പ്രധാന പ്രശ്നം.

വിദേശി താമസിക്കുന്ന രാജ്യത്തെ സഊദി അറ്റാഷെ ഓഫീസ് സന്ദർശിക്കാനും ആവശ്യമായ പരീക്ഷ പൂർത്തിയാക്കാനും ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. ശേഷം അംഗീകാര പത്രം, ലൈസൻസ് എന്നിവയുമായി ട്രാഫിക് വകുപ്പിനെ അവലോകനം ചെയ്യാൻ ഉചിതമെന്ന് തോന്നുന്നവരെ അധികാരപ്പെടുത്തണമെന്നുമാണ് ഇതിനായി ട്രാഫിക് വിഭാഗം നൽകിയ മറുപടി.