എസ് ഐ സി മദീന സിയാറ പ്രവാസികൾക്ക് അനുഗ്രമാകുന്നു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു എല്ലാ വ്യാഴാഴ്‌ചകളിലും നടത്തപ്പെടുന്ന മദീന സിയാറ ജിദ്ദയിലെ പ്രവാസികൾക്ക് വലിയ അനുഗ്രഹമാകുന്നു. മുമ്പ് മാസത്തിൽ ഒരു തവണ നടത്തിയിരുന്ന മദീന സിയാറ പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ എല്ലാ വ്യാഴംഴ്ചയും നടത്തുന്നത്.

ആത്മീയ അന്തരീക്ഷത്തിൽ മിതമായ നിരക്കിൽ മദീന സിയാറ നടത്താൻ കഴിയുന്നു എന്നത് എസ് ഐ സി നടത്തുന്ന മദീന സിയറയുടെ പ്രത്യേകതയാണ്. യാത്രയിൽ പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നസീഹത്തും പ്രാർത്ഥനയും നടത്തപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ഒപ്പം യാത്രയിൽ വളന്റിയർമാരുടെ സേവനവും ലഭ്യമാണ്.

പ്രവാസ ജീവിതത്തിൽ ലഭിക്കുന്ന അപൂർവ്വ സൗഭാഗ്യമായ മദീന സിയാറ ആഗ്രഹിക്കുന്നവർ എസ് ഐ സി സിയാറ വിങ്ങുമായി ബന്ധപ്പെടണമെന്ന് എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ, ജനറൽ സെക്രട്ടറി നൗഷാദ് അൻവരി, ടൂർ വിംഗ് ചെയർമാൻ മുസ്തഫ പട്ടാമ്പി എന്നിവർ അഭ്യർത്ഥിച്ചു.