ജിദ്ദ-മക്ക എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കറിന് തീപ്പിടിച്ചു വൻ തീപിടുത്തം, വാഹനങ്ങൾ നിരയായി കത്തി നശിച്ചു

0
7307

ജിദ്ദ: മക്ക-ജിദ്ദ എക്സ്പ്രസ് വേയിൽ ഉണ്ടായ വൻ തീപ്പിടുത്തം അണച്ചതായി അധികൃതർ അറിയിച്ചു. പെട്രോളിയം കയറ്റിയ ടാങ്കർ റോഡപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. പത്ത് വാഹനങ്ങൾക്ക് തീപിടിച്ചെങ്കിലും പരിക്കുകളില്ലെന്ന് പ്രവിശ്യ അധികൃതർ പറഞ്ഞു. സ്ഥലത്തെ സിവിൽ ഡിഫൻസ് ടീമുകൾക്ക് തീ നിയന്ത്രിക്കാൻ കഴിഞ്ഞതായി ചൊവ്വാഴ്ച പുലർച്ചെ 2 മണിക്ക് ശേഷം അധികൃതർ പ്രഖ്യാപിച്ചു.

ഹറമൈൻ എക്സ്പ്രസ് വേ എന്നും അറിയപ്പെടുന്ന ഈ ഹൈവേ പടിഞ്ഞാറ് നിന്ന് വിശുദ്ധ നഗരമായ മക്കയിലേക്കുള്ള പ്രധാന പാതയാണ്. മക്ക പ്രവിശ്യ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഹൈവെയിൽ വൻ തീപ്പിടുത്തം ഉണ്ടായതായി വ്യക്തമാണ്. പിന്നീട്, വാഹനങ്ങൾ സംഭവസ്ഥലത്ത് നിന്ന് തിരിച്ചുവിട്ടു. രാജ്യത്തെ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഓടുന്ന വളരെ തിരക്ക് പിടിച്ച പ്രധാന റോഡുകളിൽ ഒന്നാണ് മക്ക-ജിദ്ദ എക്‌സ്പ്രസ്സ് ഹൈവേ.

വീഡിയോ 👇