ഒമാനിലേക്ക് ഓൺ അറൈവൽ വിസക്കാർക്കും വരാം, ആശ്വാസത്തോടെ സഊദി പ്രവാസികൾ

0
8582

റിയാദ്: ഒമാനിലേക്ക് ഇന്ത്യക്കാർക്ക് വിലക്ക് നീക്കിയതോടെ ആശ്വാസത്തോടെ ആയിരക്കണക്കിന് പ്രവാസികൾ. ഒമാനിലേക്ക് റെസിഡൻസിനു പുറമെ വിസ ആവശ്യമില്ലാത്തവർക്കും ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യക്കാർക്കുമെല്ലാം പുതിയ തീരുമാനം ബാധകമാകും. ഇതോടെ, തത്കാലം സഊദിയിലേക്ക് വരുന്ന പ്രവാസികൾക്കും ഇത് ആശ്വാസമായേക്കും.

നിലവിൽ മാലിദ്വീപ്, ഖത്തർ രാജ്യങ്ങൾ വഴി സഊദിയിലേക്ക് വരുന്നതിന് പുറമെ ഒമാൻ വഴിയും സഊദി പ്രവേശനം സാധ്യമാകുമെന്നാണ് കരുതുന്നത്.

നാട്ടിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. ഖത്തർ വഴിയും മാലിദ്വീപ് പോലെയുള്ള മറ്റു രാജ്യങ്ങൾ വഴിയുമുള്ള തിരക്ക് ഒഴിവാകു നിരക്കുകൾ കുറയാനും ഇത് കാരണമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍