മസ്‌ക്കറ്റ്: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ഒമാന്‍. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ മടങ്ങാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. രണ്ടാമത് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസമെങ്കിലും പിന്നിട്ടവര്‍ക്കാണ് തിരിച്ചെത്താനാവുക. ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് നീക്കിയത്.
ഒമാന്‍ അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് തിരിച്ചെത്താനാവുക. കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് തിരിച്ചെത്താമെന്നാണ് റിപ്പോര്‍ട്ട്. കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് യു.എ.ഇയും പ്രവേശനാനുമതി നല്‍കിയിരുന്നു.
വിവിധ വിമാന കമ്പനികള്‍ ഇന്ന് വൈകുന്നേരത്തോടെ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചേക്കുമെന്നാണ് സൂചന.