ജിസാൻ: വിവാഹാഘോഷ പരിപാടിക്ക് പുറപ്പെട്ട ബാൻഡ് സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് കത്തിയമർന്നു ഒരാൾ മരിച്ചു. ജസാൻ മേഖലയിലെ അൽ റെയ്ത്ത് ഗവർണറേറ്റിൽ ഒരു വിവാഹ ചടങ്ങ് ആഘോഷിക്കാൻ പുറപ്പെട്ട സംഘമാണ് അപകടത്തിൽ പെട്ടത്. ഇതേ തുടർന്ന് വാഹനത്തിന് തീപിടിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. ജിസാനിലെ ഒരു ജനപ്രിയ ബാൻഡ് സംഘത്തിൽ പെട്ട മറ്റു 5 അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരമായ ട്രാഫിക് അപകടമാണ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിവാഹ സ്ഥലത്തെത്തുന്നതിനുമുമ്പ് ജനപ്രിയ ബാൻഡിന്റെ മിനി ബസ് കത്തി നശിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. മലമടക്കുകൾക്കിടയിലൂടെയുള്ള യാത്രയ്ക്കിടെ മുന്നിലുള്ള പർവതങ്ങളുടെ മുകളിൽ നിന്ന് ഒരു പാറ പെട്ടെന്ന് വീഴുകയും ഇതിന്റെ ഇടിയേറ്റ് ഇടിച്ച് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും ചെയ്തു വാഹനത്തിന് തീപിടിക്കുകയുമായിരുന്നു.
സംഭവം നടന്നയുടനെ ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തി തുടർ നടപടികൾക്ക് തുടക്കമിട്ടു. സംഭവത്തിന്റെ സാഹചര്യങ്ങളും വിശദാംശങ്ങളും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
