രാജ്യത്തേക്ക് പ്രവേശിക്കുന്നവർ ഇക്കാര്യം വ്യക്തമായി പാലിക്കണമെന്ന് തവക്കൽന

0
5961

റിയാദ്: വിദേശങ്ങളിൽ നിന്ന് സഊദിയിലേക്ക് വരുന്നവർ ഇക്കാര്യങ്ങൾ പാലിക്കണമെന്ന് തവക്കൽന ആപ്ലിക്കേഷൻ അറിയിച്ചു രാജ്യത്തിലെത്തിയ ശേഷം, യാത്രക്കാരൻ തന്റെ യാത്രാ വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ അംഗീകരിക്കുകയും വെളിപ്പെടുത്തുകയും ചെയ്യണമെന്ന് തവക്കൽന ഞായറാഴ്ച വിശദീകരിച്ചു.

സഊദി പ്രവേശനത്തിന് തൊട്ടു മുന്നെ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ യാത്രക്കാരൻ ഉണ്ടായിരുന്നോ എന്ന് വെളിപ്പെടുത്തുന്നതാണ് ഇതിൽ പ്രധാനം. അതെ എന്നാണ് ഉത്തരമെങ്കിൽ ആപ്ലിക്കേഷനിൽ പറഞ്ഞിരിക്കുന്നത് പോലെ നടപടിക്രമങ്ങൾ പാലിക്കുകയും ഉപയോക്താവ് ക്വാറന്റൈൻ നടപടിക്രമങ്ങൾ നടപ്പിലാക്കണമെന്നും പരിശോധന ഫലം ലഭിച്ചാൽ ആരോഗ്യനില മാറുകയും ചെയ്യും. “ഇല്ല” എന്നതിനർത്ഥം വിലക്കുള്ള ഈ രാജ്യങ്ങളിൽ താമസിചില്ല എന്നത് അംഗീകരിക്കലാണെന്നും ആപ് വ്യക്തമാക്കി.