മല മുകളിൽ വെച്ച് ഓണം ആഘോഷിച്ചു

ജിദ്ദ: കൊണ്ടോട്ടി ഇ എം ഇ എ ഹയർ സെക്കന്ററി സ്കൂളിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഹോസ’ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തായിഫിലെ മലമുകളിൽ വെച്ച് ഓണം ആഘോഷിച്ചു. കുടുംബസമേതം ക്യാമ്പ് ചെയ്ത് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയും ഓണക്കളികളുമായി വളരെ വ്യത്യസ്തമായി രീതിയിലാണ് ഇവർ ഓണം ആഘോഷിച്ചത്.

നൗഷാദ് ബാവ, ഇർഷാദ് കലത്തിങ്ങൽ, ഷാഹിദ് കളപ്പുറത്, ഷമീർ കുഞ്ഞ, ജാഫർ കമ്പത്, അലി മഞ്ചേരി, സാബിഖ്, കെ. എം അനസ് ,ഹബീബ്, ഫസ്നി, ഷകീല ഹബീബ്, ഷബ്‌ന എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.