അത്യാസന്ന രോഗിയെ രക്ഷിച്ച് മടങ്ങുന്നതിനിടെ ആംബുലൻസ് അപകടത്തിൽ പെട്ട് ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം

0
1892

റിയാദ്: ഒരു രോഗിയെ രക്ഷിച്ച് മടങ്ങുന്നതിനിടെ നടന്ന അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം. റാനിയ ജനറൽ ആശുപത്രിയിൽ നിന്ന് തായിഫിലെ കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്സിലേക്ക് ഒരു രോഗിയെ കൊണ്ടുപോയ ശേഷം ഖുർമാറാനിയ റോഡിൽ നടന്ന ഭീകരമായ ട്രാഫിക് അപകടത്തിലാണ് ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടത്.

400 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റാനിയ ജനറൽ ആശുപത്രിയിൽ നിന്ന് തായ്ഫിലെ കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്സിലേക്ക് ഒരു രോഗിയെ രക്ഷിക്കാൻ എത്തിയതായിരുന്നു ആംബുലൻസ്. പിന്നീട് മറ്റൊരു കാറുമായി നേരിട്ട് കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ
ആംബുലൻസ് ഡ്രൈവറായ മുഹമ്മദ് അൽ സുബൈ ആണ് മരണപ്പെട്ടത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർ, നഴ്സ്, മറ്റ് കാറിലെ യാത്രക്കാർ എന്നിവരുൾപ്പെടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.