രാജ്യത്ത് ഡെൽറ്റ വകഭേദം വ്യാപിക്കുന്നു, മുന്നറിയിപ്പുമായി സഊദി ആരോഗ്യ മന്ത്രാലയം

0
2947

റിയാദ്: രാജ്യത്ത് ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി സഊദി ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദം അവലോകനം ചെയ്യവേ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡെൽറ്റ വകഭേദം സംഭവിച്ച വൈറസ് സാന്നിധ്യം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ടെന്നും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ പ്രതിരോധം തീർക്കാൻ ഒറ്റ ഡോസ് വാക്സിൻ കൊണ്ട് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ “ഡെൽറ്റ” വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. പകർച്ചവ്യാധിക്കു കാരണമായ യഥാർത്ഥ വൈറസിന്റെ വ്യാപനത്തിന്റെ 3 മടങ്ങ് ശക്തിയോടെയാണ് ഡെൽറ്റ വൈറസ് വ്യാപനമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.