കുട്ടികൾ സ്‌കൂളുകളിൽ എത്തുമ്പോൾ രക്ഷിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പൊതുജനാരോഗ്യ അതോറിറ്റി “വിഖായ”

0
1309

റിയാദ്: അടുത്തയാഴ്ച്ച മുതൽ സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ എത്തുമ്പോൾ രക്ഷിതാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും നിരവധി ഉപദേശങ്ങൾ നൽകി പൊതുജനാരോഗ്യ അതോറിറ്റി “വിഖായ”. സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാനും അവരെ “കൊറോണ” വൈറസ് ബാധയിൽ തടയുന്നതിനുമായാണ് നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. വിദ്യാർത്ഥികളോട് കുടുംബത്തിന്റെ പങ്കും അതോറിറ്റി വ്യക്തമാക്കി.

ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ നല്ല പോഷകാഹാരത്തോടെയുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ശാരീരിക പ്രവർത്തനവും കായികവും വർദ്ധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്നതാണ് അതോറിറ്റി മുന്നോട്ട് വെക്കുന്ന നിർദേശങ്ങളിൽ പ്രധാനം. സ്റ്റെറിലൈസറുകളും മാസ്കുകളും പോലുള്ള സംരക്ഷണ ഉപകരണങ്ങൾ, വിദ്യാർത്ഥിക്ക് എല്ലാ സ്കൂൾ ഉപകരണങ്ങളും നൽകൽ എന്നിവ നടപ്പാക്കണമെന്നും അതിലൂടെ ഉപകരണങ്ങൾ പരസ്പരം പങ്ക് വെച്ച് ഉപയോഗിക്കേണ്ടി വരികയില്ലെന്നത് സുരക്ഷ പ്രധാനം ചെയ്യുകയും ചെയ്യും.

കൂടാതെ, കൂടുതൽ വിദ്യാർത്ഥികൾ സ്കൂൾ ബസ് ഗതാഗതത്തെ ആശ്രയിക്കുന്നുവെന്നതിനാൽ ഇത് വൈറസുകൾ പകരുന്നതിനുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചേക്കാം, അതിനാൽ നിരവധി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം. കൈ ശുചിത്വം ഉറപ്പുവരുത്തുക, മാസ്ക് ധരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക, കൂടാതെ സ്പർശനം ഒഴിവാക്കുക, അതോടൊപ്പം ബസ് ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നത് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.