രണ്ട് ഫാൽക്കണുകളുടെ വില 443,000 റിയാൽ, ഉയർന്ന വില ലഭിച്ചത് അന്താരാഷ്ട്ര ലേലത്തിൽ

0
2179

റിയാദ്: അറബികളുടെ പ്രൗഢിയുടെ അടയാളമായി കൊണ്ട് നടക്കുന്ന ഫാൽക്കൺ പാഷികളുടെ അന്താരാഷ്ട്ര ലേലം ശ്രദ്ധേയമായി. അന്താരാഷ്ട്ര ലേലത്തിൽ രണ്ട് ഫാൽക്കനുകൾ വിറ്റു പോയത് 443,000 റിയാലിനാണ്. ശനിയാഴ്ച വൈകുന്നേരം റിയാദിലെ വടക്കൻ മുൽഹാമിൽ സൗദി ഫാൽക്കൺ ക്ലബ് സംഘടിപ്പിച്ച ലേലത്തിലാണ് കനേഡിയൻ ജിം വിൽസൺ ഫാൽക്കൺസ് ഫാമിൽ നിന്നെത്തിയ രണ്ട് പരുന്തുകൾക്ക് ഇത്രയും ഉയർന്ന വില ലഭിച്ചത്.

ഗർമോഷ പ്യൂർ (സൂപ്പർ വൈറ്റ്) ഫാൽക്കൺ ലേലമാണ് ആദ്യം നടന്നത്. 93,000 റിയാലിനാണ് ഇത് വിറ്റ് പോയത്. ജെർബിയോർ (സൂപ്പർ വൈറ്റ്) ഇനത്തിൽ പെട്ട 18.5 ഇഞ്ച് വീതിയും 18.5 ഇഞ്ച് നീളവും 1600 ഗ്രാം ഭാരവുമുള്ള ഫാൽക്കൻ ലേലം അതി ശക്തമായിരുന്നു. 250,000 റിയാലോടെയാണ് ലേലം ആരംഭിച്ച ലേലം 350,000 റിയാലിനാണ് അവസാനിച്ചത്. കനേഡിയൻ ഫാൽക്കൺ ലേലം മുൻ റെക്കോർഡുകളെ തകർത്ത് മുന്നേറുകയായിരുന്നു. സഊദി അൽ-അറാദി ഫാമിന്റെ പേരിൽ രജിസ്റ്റർ ചെയ്തു ഫാൽക്കൺ 270,000 റിയാലിന് വിറ്റു പോയി.

സഊദി ഫാൽക്കൺസ് ക്ലബ് ആദ്യമായി സംഘടിപ്പിച്ച ലേലത്തിൽ 14 രാജ്യങ്ങളിൽ നിന്നുള്ള ലോകത്തിലെ മികച്ച ഫാമുകളിൽ നിന്നുള്ള ഫാൽക്കൺ പക്ഷികളാണ് അണിനിരന്നത്.