സഊദിയിൽ ഒരു വർഷം പാഴാക്കുന്നത് 40 ബില്യൺ റിയാൽ ഭക്ഷണം, മൊത്തം ഭക്ഷണത്തിന്റെ മൂന്നിലൊന്നും പാഴാക്കുന്നു

0
1669

റിയാദ്: സഊദിയിൽ ഒരു വർഷം മൊത്തം ഭക്ഷണത്തിന്റെ മൂന്നിലൊന്നും പാഴാക്കുന്നതയായി കണ്ടെത്തൽ. പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഫദ്‌ലിയാണ് ഭക്ഷണം വെളിപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്നതിന്റെ കണക്കുകൾ പുറത്ത് വിട്ടത്. ഏകദേശം 40 ബില്യൺ റിയാൽ മൂല്യമുള്ള ഭക്ഷണമാണ് പാഴാക്കി കളയുന്നതെന്നാണ് കണക്കുകൾ. രാജ്യത്തിലെ ഭക്ഷ്യനഷ്ടത്തിന്റെയും മാലിന്യത്തിന്റെയും നിരക്ക് മൊത്തം ഭക്ഷണത്തിന്റെ 33 ശതമാനത്തിലധികമായതായി അദ്ദേഹം പറഞ്ഞു. ഭക്ഷ്യ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണം വാങ്ങുന്നതിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഭക്ഷണത്തിന്റെ മൂല്യവും മാലിന്യ നിരോധനത്തിൽ ഓരോരുത്തരുടെയും ഉത്തരവാദിത്തം പ്രാവർത്തികമാക്കുന്നതിലൂടെയും ഇത് നടപ്പിൽ വരുത്താനാകുമെന്നും, ആരോഗ്യത്തിലും പരിസ്ഥിതിയിലും സമ്പദ്‌വ്യവസ്ഥയിലും മാലിന്യങ്ങൾ കുറയ്ക്കുന്നതിന് ഉൽ‌പാദകരിലും ഉപഭോക്താക്കളിലും അവബോധം ഉയർത്തണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സഊദി ഗ്രെയിൻസ് ഓർഗനൈസേഷൻ (SAGO) ഗവർണർ അഹമ്മദ് അൽ-ഫാരിസ് ബുധനാഴ്ച ഈ മേഖലയിൽ പ്രാദേശിക കമ്പനിയുമായി ഭക്ഷണ നഷ്ടവും മാലിന്യവും കുറയ്ക്കാനുള്ള ബോധവൽക്കരണ കാംപയിൻ കരാർ ഒപ്പിട്ടു. സഊദി വിഷൻ 2030 ന്റെ ഭാഗമാണ് കാംപയിൻ. കാർഷിക, ഭക്ഷ്യ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും ഭക്ഷ്യസുരക്ഷാ മേഖലയിലെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബോധവൽക്കരണ കാംപയിൻ ഉപകരിക്കും.