മസ്കറ്റ്: ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് പൂർണ്ണ വാക്സിനേഷൻ നിർബന്ധമാക്കി. ഓരോ യാത്രക്കാരും പൂർണ്ണ പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് സുപ്രീം കമ്മിറ്റിയാണ് വ്യാഴാഴ്ച ആവശ്യപ്പെട്ടത്. സെപ്റ്റംബർ 1 മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. 18 വയസിനു മുകളിലുള്ളവർക്ക് കര, കടൽ, വ്യോമ, തുറമുഖങ്ങൾ വഴി സുൽത്താനേറ്റിലേക്ക് പ്രവേശിക്കാൻ യാത്രക്കാർ രണ്ട് ഡോസ് അംഗീകൃത കൊവിഡ് -19 വാക്സിനുകൾ എടുക്കണമെന്ന് കമ്മിറ്റി പറഞ്ഞു. കൂടാതെ, രാജ്യത്ത് എത്തുന്നതിന് മുമ്പും എത്തിയതിനു ശേഷവും പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്.
കൂടാതെ, വാണിജ്യ സമുച്ചയങ്ങൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സർക്കാർ കേന്ദ്രങ്ങളിലേക്കും സ്വകാര്യ മേഖലകളിലേക്കും സാംസ്കാരിക, കായിക, മറ്റ് ഗ്രൂപ്പ് ഇവന്റുകളിൽ പങ്കെടുക്കുന്നതിനും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം.