ജിദ്ദയിൽ മരണപ്പെട്ട ആബിദിന്റ മൃതദേഹം ഖബ്റടക്കി

ജിദ്ദ: ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ട കോട്ടക്കൽ പാറയിൽ സ്ട്രീറ്റ് സ്വദേശിയും കോട്ടക്കൽ മുൻസിപ്പൽ കെ എം സി സി വർക്കിംഗ് കമ്മിറ്റി അംഗവുമായ കൊളക്കാട്ടിൽ ആബിദിൻ്റെ മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി.

ഇന്നലെ മഗ് രിബ് നമസ്കാരനന്തരം നടന്ന മയ്യിത്ത് നിസ്കാരത്തിലും ഖബ്റടക്ക ചടങ്ങിലും ജിദ്ധ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമദ് പാളയാട്ട്, ഉപദേശക സമിതിയംഗം സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, കോട്ടക്കൽ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് കൺവീനർ
മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് ഉസ്മാൻ കുട്ടി പരവക്കൽ, സി.കെ കുഞ്ഞുട്ടി,വി. എ ലത്തീഫ് ചാപ്പനങ്ങാടി, മജീദ് പരി, മരക്കാർ, ശരീഫ് ,മുഹമ്മദ് കുട്ടി പാറക്കൽ ,അൽ റൗദ ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി സാബിൽ മമ്പാട്, സെക്രട്ടറി അബ്ദുറഹ്മാൻ അയക്കോടൻ, വള്ളിക്കുന്ന് മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി മജീദ് കള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ പരേതന്റെ സ്പോൺസർ, ഫാർമസിസ്റ്റ് ഫോറം ഭാരവാഹികളും ബന്ധുക്കളും നാട്ടുക്കാരും സുഹൃത്തുക്കളും സംബന്ധിച്ചു.

ജിദ്ദ അൽ റൗദ ഡിസ്ട്രിക്ട്ടിൽ ഒരു സ്വകാര്യ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്ന ആബിദ് കൊളക്കാട്ടിൽ ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.