റിയാദ്: കൊവിഡ് ലംഘനം നടത്തിയ വനിതകൾ പോലീസ് പിടിയിൽ നജ്റാനിലെ സ്വാംതയിലെ ഗ്രാമത്തിൽനിയമവിരുദ്ധമായി ഒത്തുചേർന്ന 81 വനിതകളെയാണ് സുരക്ഷാ വകുപ്പുകൾ പിടികൂടിയത്. കൊറോണ വ്യാപനം തടയാൻ സഹായിക്കുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ച് ഒത്തുചേർന്ന് പിടിയിലായ ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി ജിസാൻ പോലീസ് വക്താവ് മേജർ നായിഫ് ഹികമി അറിയിച്ചു.
പങ്കെടുത്തവർക്ക് പുറമെ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചയാൾക്കും സംഗമം നടന്ന സ്ഥാപനത്തിന്റെ ഉടമക്കെതിരെയും നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി ജിസാൻ പോലീസ് വക്താവ് പറഞ്ഞു.




