റിയാദ്: രാജ്യത്ത് കഴിഞ്ഞ വർഷം അഞ്ഞൂറോളം ആളുകൾക്കാണ് ഭക്ഷ്യ വിഷബാധയെറ്റതെന്ന് റിപ്പോർട്ട്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 14 ശതമാനം കുറഞ്ഞതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. 24 ഭക്ഷ്യ വിഷബാധ അപകടങ്ങളിലായി 431 പേർക്കാണ് വിഷബാധ ഏറ്റത്.
ഭക്ഷ്യവിഷബാധയേറ്റ ആളുകളുടെ എണ്ണത്തിൽ അൽ-ബഹ മേഖലയാണ് ഏറ്റവും മുന്നിൽ. ഇവിടെ 197 ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. റിയാദ് മേഖലയിൽ 125, അസീർ 34, ജസാൻ, മദീന എന്നോവിടങ്ങളിൽ 30 പേർ വീതം, ഖസീം 10, തായിഫ് 5 പേർ എന്നിങ്ങനെയാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.
ഹിജ്റ 1440 -ൽ പുതുക്കിയ വിഷബാധ നിയന്ത്രണങ്ങൾക്കുള്ള ഗൈഡ് അനുസരിച്ച്, ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോൾ അണുബാധയോ പ്രകൃതിദത്ത വിഷബാധയോ മൂലം ഉണ്ടാകുന്ന ഏത് രോഗവും ഭക്ഷ്യവിഷബാധയായാണ് കണക്കാക്കുന്നത്. ബാക്ടീരിയ, വൈറസ്, ആരോഗ്യ സമ്പ്രദായങ്ങൾ പ്രയോഗിക്കുന്നതിൽ പരാജയം, മോശം ഭക്ഷണം എന്നിവയ്ക്ക് കാരണമാകുന്ന രോഗത്തിന്റെ തരം അനുസരിച്ച്, ബാധിക്കപ്പെട്ട ഓരോ വ്യക്തിക്കും 1,000 മുതൽ 5,000 റിയാൽ എന്ന തോതിൽ പിഴയോ അല്ലെങ്കിൽ രണ്ട് മുതൽ അഞ്ച് ദിവസം വരെ മുൻകരുതൽ അടച്ചുപൂട്ടലോ ആണ് പിഴ വിധിക്കുക.
