ദമാമിലെ മലയാളി ഫോട്ടോഗ്രാഫർ ഷാജി പുരുഷോത്തമൻ അന്തരിച്ചു

0
1104

ദമാം: ദമാമിലെ പ്രവാസികൾക്കിടയിൽ ഏറെ പരിചിതനായ മലയാളി ഫോട്ടോഗ്രാഫർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം, കരുനാഗപ്പള്ളി, ഓച്ചിറ, പനക്കൽ വലിയ കുളങ്ങര സ്വദേശി ഷാജി പുരുഷോത്തമൻ (55) ആണ് ഞായറാഴ്ച പുലർച്ചെ ഉറക്കത്തിനിടയിൽ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. സുഹൃത്തുക്കൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ദമാം കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് അയച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

15 വർഷമായി പ്രവാസിയായിരുന്ന ഷാജി അൽഖോബാറിലെ അൽ ഖയാം സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: മിഥുൻ, മാനസി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ നടന്നു വരികയാണ്.