റിയാദ്: അനധികൃത താമസക്കാരിൽ നിന്ന് പണം ശേഖരിച്ച് നാട്ടിലേക്ക് അയക്കുന്ന സംഘം റിയാദിൽ അറസ്റ്റിൽ. 350,000 റിയാൽ ശേഖരിച്ച് വിദേശത്തേക്ക് മാറ്റുന്നതിൽ ഏർപ്പെട്ടിരുന്ന നാല് വിദേശികളെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ രണ്ട് പേർ ഈജിപ്തുകാരും ഒരാൾ സുഡാനിയും മറ്റൊരാൾ സിറിയക്കാരനുമാണെന്ന് റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു.
റെസിഡൻസി പെർമിറ്റ് (ഇഖാമ), തൊഴിൽ , അതിർത്തി നിയമ ലംഘകരായ ആളുകളിൽ നിന്ന് പണം ശേഖരിച്ച് രാജ്യത്തിന് പുറത്തേക്ക് അയക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.
സുരക്ഷാ അധികാരികൾ അവരിൽ നിന്ന് മൊത്തം 349,747 പിടിച്ചെടുത്തു. അറസ്റ്റുചെയ്ത ഇവരെ നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വക്താവ് കൂട്ടിച്ചേർത്തു.
