സഊദിയിൽ കറന്റ് ബില്ലുകൾക്കും പ്രശ്ന പരിഹാരത്തിനും ഇനി വാട്സ്ആപ്പ് സർവ്വീസ്, ഈ നമ്പർ സേവ് ചെയ്യൂ, ഉപകാരമാകും

0
3712

റിയാദ്: ഉപഭോക്താക്കളുമായി വേഗത്തിൽ ആശയവിനിമയം നടത്തുന്നതിനും എളുപ്പമാക്കുന്നതിനും വേണ്ടി സഊദി ഇലക്ട്രിസിറ്റി കമ്പനി ഒരു സംവേദനാത്മക വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചു. ഉപഭോഗ ബിൽ ലഭ്യമാക്കുകയും ബില്ലുകൾക്കും അക്കൗണ്ടുകൾക്കുമായി തുടർന്നുള്ള സേവനങ്ങൾ നൽകുന്നതും ലക്ഷ്യമാക്കിയാണ് പുതിയ സേവനങ്ങൾക്ക് ഇലക്ട്രിസിറ്റി കമ്പനി തുടക്കമിട്ടത്. പൂർണ്ണമായോ ഭാഗികമായോ ഉണ്ടാകുന്ന സേവന തടസ്സങ്ങളും റിപ്പോർട്ടുകളും തീപ്പിടുത്തം സംബന്ധമായ കാര്യങ്ങളും അറിയിക്കാൻ സാധിക്കുമെന്നും കമ്പനി വിശദീകരിച്ചു.

പരാതികളും അന്വേഷണങ്ങളും രജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനവും ഉപഭോഗ താരിഫ്, അക്കൗണ്ട് സേവനം, പേയ്മെന്റ് രീതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ അറിയാൻ സാധിക്കും. ഈ സേവനം നേടുന്നതിന് 920001100 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയാണ് വേണ്ടത്. ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കാനും തുടർന്നുള്ള സേവനങ്ങളും ഞൊടിയിടയിൽ ലഭ്യമാകും.